Tuesday, October 19, 2010

ആശംസകള്‍

 

kerala disaster manegement  പരിസ്ഥിതി ദുരന്തങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനവും സ്റ്റേറ്റ് തലത്തില്‍ നാലാം സ്ഥാനവും വിഷ്ണു കെ വീ യും പ്രണവ് കെ എസ് ഉം നേടി  നമ്മുടെ സ്കൂളിന്റെ  അഭിമാനങ്ങളായ്‌.

Monday, October 18, 2010


''മാവേലി നാട് വാണീടും കാലം
മാനുഷ്യരേല്ലാരും ഒന്നുപോലെ ''

മാവേലി മന്നനെ എതിരെല്‍ക്കാനോരുങ്ങുന്നു


Thursday, October 14, 2010

WORLD SPACE WEEK CELEBRATION

We CMS COLLEGE HIGH SCHOOL family also participated in the WORLD SPACE WEEK celebration along with the 55 countries in the world.Several programmes like exhibition,competitions were arranged.

Wednesday, October 13, 2010

സി എം എസ് കോളേജ് ഹൈസ്കൂള്‍


കേരളത്തിന്റെ  അഭിമാനമായ

 സി എം  എസ് കോളേജ്  ഹൈസ്കൂള്‍   193 വയസ് പിന്നിടുന്നു. ഇവിടെ  പഠിച്ചവര്‍ക്കും    പഠിപ്പിക്കുന്നവര്‍ക്കും  മനസ്സുകുളിര്‍പ്പിക്കുന്ന  ഒരു ഓര്‍മയാണ് സമ്മാനിക്കുന്നത് .ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ നല്‍കുന്ന അകത്തളങ്ങള്‍,.ചുവരുകള്‍ . വിദേശ മിഷനറി       ആയ ബഞ്ചമിന്‍  ബയിലി  സ്ഥാപിച്ച ഈ വിദ്യാലയ മുത്തശിയുടെ  അരികില്‍ ഇരിക്കുമ്പോള്‍  എത്രയോ ആനന്ദമാണ് കിട്ടുന്നത് .ഈ  മുത്തശിയുടെ  സ്നേഹം എത്ര മഹനീയമാണ്.എത്രയോ മഹാത്മാക്കള്‍  ഇവിടുത്തെ സന്താനങ്ങളാണ് .ഇനി എത്രയോ ......... ഓര്‍മകളുടെ  ചിറകിലേറി മനസ് സഞ്ചരിക്കുമ്പോള്‍ ഒരു നൊമ്പരത്തിന്റെ വിങ്ങലുകള്‍ നാം അറിയാതെ വരുന്നില്ലേ ........






Tuesday, October 12, 2010

സോഷ്യല്‍ സര്‍വീസ് ലീഗ്


സോഷ്യല്‍  സര്‍വീസ് ലീഗ് കോട്ടയം സീ എം എസ്  സ്കൂളിന്റെ വളരെ പ്രധാനപെട്ട ഒരു ക്ലബ്‌ ആണ് . ഓരോ വര്‍ഷത്തിലും കുട്ടികള്‍ക്ക്  യൂണിഫോം .ബോക്സ് കള്‍,അവാര്‍ഡുകള്‍ ,രോഗികളായ്‌ വരുന്ന പാവപ്പെട്ടവര്‍ക്  സാമ്പത്തിക സഹായങ്ങള്‍,   oneday collection   എടുത്തു  കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സഹായങ്ങലും  നല്‍കിവരുന്നു .ഈ വര്ഷം  178 കുട്ടികള്‍ക്ക് 32000  രൂപയുടെ  യൂണിഫോം നല്‍കി .12000 രൂപയുടെ ക്യാഷ് അവാര്‍ഡ്‌  നല്‍കി .കൂടാതെ മഴയില്‍ വീട് നഷ്ട്ടപെട്ട കുട്ടിയുടെ വീടിനു സഹായം ,ആശുപത്രിയില്‍ കിടക്കുന്ന  പിതാവിന്  സഹായം ,കാന്‍സര്‍ രോഗിയായ മാതാവിന്   സഹായം നല്‍കി .ഇതിനുള്ള fund  ഉദാരമതികളായ ആളുകളുടെ സഹായവും ,ചാരിറ്റി ബോക്സ് ,മാസവരി തുടങ്ങിയ collection   ഇവയാണ് ..ചാരിറ്റി  രംഗത്ത്‌   ഈ ക്ലബ്‌ ഇനിയും കൂടുതല്‍  സേവനങ്ങള്‍ ചെയ്യുന്നതിന്  അഫുദയ കാംഷികളായ ആളുകളുടെ സഹായങ്ങള്‍ സ്വീകരിക്കുന്നതാണ് .

Monday, October 11, 2010

അജേഷിന്റെ ധീരത 11-10-2010


അജേഷിന്റെ ധീരത  ഒരു ജീവന്‍ രക്ഷിച്ചു .നിറഞ്ഞു കവിഞ്ഞ മീനച്ചിലാറ്റില്‍ കാല്‍ വഴുതി വീണ കോട്ടയം ഗിരിദീപം ഹയര്‍ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ്സ്കാരനായ അമീനെ  സീ  എം എസ്  സ്കൂളിലെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അജേഷ്  രക്ഷിച്ചു . ഇന്ന് സ്കൂളില്‍ നടന്ന അനുമോദന മീറ്റിങ്ങില്‍ അജേഷിനെ ആദരിച്ചു.സ്കൂള്‍ ഹെഡ് മാസ്റ്റെര്‍   റോയ് പീ ചാണ്ടി സ്വാഗതം പറഞ്ഞു . ഉമ്മന്‍ അച്ഛന്‍ അദ്ദ്യക്ഷന്‍ ആയിരുന്നു .കോട്ടയം എം എല്‍ എ  വീ എന്‍  വാസവന്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് .അദ്ദേഹം ധീരതയെ പ്രകീര്‍ത്തിച്ചു .കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കി . അമീന്റ്റെ അമ്മ പ്രസംഗിച്ചു . സ്റ്റാഫ്‌ സെക്രട്ടറി നന്ദി പറഞ്ഞു .

Tuesday, October 05, 2010

INAGURATION 5/10/2010


THIS BLOG WAS INAGURATED BY SRI. ROY P CHANDY HEADMASTER OF THE SCHOOL ON 5TH SEPTEMBER 2010.

wildlife week celebration ---- september 2010


വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു   നടന്ന ക്വിസ്  മത്സരത്തില്‍ നമ്മുടെ സ്കൂളിലെ      വിഷ്ണു.കെവി ,പ്രണവ് കെ എസ്  എന്നിവര്‍  കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി