Saturday, February 26, 2011

efforts


പ്രയത്ന  ശാലികളെ ഭാഗ്യം  തുണയ്ക്കും  '' എന്നൊരു പഴം  ചൊല്ല്  ഉണ്ട്.പരിശ്രമം കൂടാതെ ഒന്നും നേടാന്‍ സാധ്യമല്ല .നമ്മുടെ ഭാഗത്തുനിന്നു ഉള്ള പ്രയത്നമാണ് നമ്മളെ സഹായിക്കാന്‍  ഈശ്വരനെ പ്രേരിപ്പിക്കുന്നത് .
താന്‍ പാതി ദൈവം  പാതി .........................     .

Friday, February 25, 2011

എസ്ക്ലൂസീവ് JACOBPJOSEPH


മാവേലി നാട് വാണീടും കാലമിനി
ഉണ്ടാകുമോ ഈ കേരളനാട്ടില്‍ 
വരില്ലോരിക്കലും ആനല്‍ദിനങ്ങളെ 
ന്നെല്ലാവരും  ഒന്നായ്‌ ചിന്തിച്ചിടുന്നു .

അഴിമതി ,പീഡന കൊലപാതകങ്ങള്‍ 
അതുമാത്രമെയിന്നു കേള്‍ക്കാനുമുള്ളൂ 
കൈക്കൂലി  വാങ്ങിക്കും ന്യായാധിപന്മാര്‍ 
കയ്യില്‍ പടിവാങ്ങും പോലീസുകാരും 

വാര്‍ത്ത കള്‍ക്കായിന്നു നെട്ടോട്ടമോടും 
ചാനലുകാര്‍ക്കിന്നു ചാകരയാന്നെ 
കിട്ടിയവാര്‍തകള്‍ "എസ്ക്ലൂസീവായി "
കാന്നിക്കുകയെന്നതാന്നവരുടെ ലക്‌ഷ്യം 

പോകുന്നുചിലര്‍ ഒളിക്യാമാരയോടെ 
രഹസ്യങ്ങളെല്ലാം ഒപ്പിയെടുക്കാന്‍ 
ഒപ്പിയെടുത്തതാം ദ്രിശ്യങ്ങളെല്ലാം 
 വിട്ടി പ്പെട്ടിയില്‍       ഓരോന്നായ് കാണാം 

അഴിമ തി പീഡനം ചെയ്തവരെല്ലാം 
അഴിക്കുള്ളിലാകുമെന്നാശ്ശങ്കയോടെ 
അവിരാമം പഴുതുകള്‍ തേടിയലഞ്ഞു 
അവിടെയും ഇവിടെയും തേടിനടപ്പൂ



അഴിക്കുള്ളിലാകുമെന്നുര്രപ്പുള്ള   നേതാക്കള്‍ 
അകത്തുല്ലോരോടായ് റ്റൊതിത്തുടങ്ങി 
അഴിക്കുള്ളിലെന്താ കിട്ടുമോ  ഏസീ
അല്ലങ്ങിലെങ്ങനെ സുഖമായുറങ്ങും .


ജയിലിലെ  മെനുവിന്നെങ്ങനെയാണ്
അന്വേഷിക്കുന്നിതാ അഴിമതി വീരര്‍
കിട്ടുമോ രാവിലെ ഇഡ്ഡലി ദോശ 
ഉച്ചയ്ക്ക് കിട്ടുമോ ചിക്കന്‍ ബിരിയാണി .


തുര്രുങ്കിലടയ്ക്കും അഴിമതിക്കാരെ 
കൈയാമംവയ്ക്കും സ്ത്രീ പീടടകന്മാരെ 
ശുദ്ധനാം മുഖ്യന്റെ മോഴിയതുകെട്ടു 
പോകാനൊരുങ്ങുന്നു നേതാക്കളെല്ലാം
 .
പോതുജനമെന്നും കഴുതകളാണ്  
പോതുതെരഞ്ഞെടുപ്പിനായ് കാതോര്തിരിപ്പൂ
അഴിമാതിവീരരാം നേതാക്കളെല്ലാം 
അടര്‍ക്കളത്തില്‍ പൊരുതി ജയിപ്പാന്‍ .


ലൈവായ്പ്പറയും വാക്കുകളെല്ലാം
മാറ്റിപ്പറയാന്‍ മടിയില്ല ലേശം 
ഇവരുടെ നിറം മാറ്റം കണ്ടിട്ടിതാ  
ഓന്തുകള്‍ പോലും നാണിച്ചിടുന്നു
-------------------------------------------------------------
എസ്ക്ലൂസീവ് 

Wednesday, February 23, 2011

ഇലകൊഴിയും ശിശിരം വരവായ്


 ഇലകൊഴിയും ശിശിരം വരവായ് 
ഹൃദയത്തില്‍ സംഗീതം വരവായ് 
വെണ്ണിലാ പുഴയില്‍ നീരാടാം നക്ഷത്രങ്ങളെ 
ചാഞ്ചാട്ടാം

ഹൃദയം വീണമീട്ടുന്നു 
ദൂരെ പാട്ട് മൂളുന്നു 
കനവിലെ കവിത പോലെ 
മനസിലെ മരന്തം പോലെ 
നീ വിളങ്ങി നിന്നു ശാരികേ
 .
 ഞാനൊരു പാട്ട് മൂളുന്നു 
അരിയൊരു  രാഗം മൂളുന്നു 
വസന്തത്തിന്‍   സുഗന്തം പോലെ 

കുളിരുന്നോര്‍മപോലെ നീ അരികില്‍ വന്നു  സഖി .......
****************************************************************************** 

എന്റെ സ്വന്തം



സ്കൂള്‍ വിട്ടു വരുന്ന വഴിയാണ് ഞാന്‍ അവനെ ആദ്യമായ് കാണുന്നത് .അവന്റെ ആ  മുഖത്തേയ്ക്കു ഞാന്‍ ഉറ്റു നോക്കി .ആ കണ്ണുകള്‍ എന്നോട് എന്തോ മന്ത്രിക്കുന്നതായ് എനിക്ക് തോന്നി .ഞാന്‍ വീട്ടിലെത്തിയിട്ടും ആ മുഖം മായാതെ നിന്നുനാന്‍ മയക്കത്തിലേയ്ക്കു വഴുതി വീഴുമ്പോളും  ഞാന്‍ അവനെ സ്വപ്നം കണ്ടു 
.സ്നേഹത്തിന്റ്റെ സ്വര്‍ണ പീലികലാല്‍    രചിച്ച ഒരധ്യായമായിരുന്നു അത് .അങ്ങനെ ഞങ്ങളുടെ സ്നേഹം വളര്‍ന്നു   മനസിന്റെ ഉള്ളില്‍  ഞങ്ങള്‍ സ്നേഹഗോപുരം പണിതു .ഒരു ദിവസം പോലും എനിക്ക് അവനെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല .. സ്കൂളില്‍ പോകുന്ന വഴി അവനെന്നെ കാണാന്‍  നില്‍ക്കും . തഴുകി എത്തുന്ന കാറ്റിനെപ്പോലെ അവന്‍ എന്നെ തഴുകും .എന്റെ സ്നേഹിതനാരെന്നു അറിയേണ്ടേ .? നോക്ക്  ഇവാനാണാ സ്നേഹിതന്‍ .
-----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------- 

മാപ്പ് തരികയെനിക്ക് നീ


മൂകമായിതുരാവില്‍  തനിച്ചിരുന്നു ഞാന്‍ 
നിന്നെക്കുരിചോര്‍ക്കുകയായിരുന്നു 
ആദ്യമായി നീയെന്നെ പുനര്ന്നോര നിമിഷത്തെ 
തിരികെ വിളികയാണ് ഞാന്‍ 
നിന്‍ ജീവന്റെ സ്പന്ദനം പാതിയെനിക്കായി തന്നു നീ 
തിരികെ ഞാന്‍ തന്നില്ലോന്നുമേ 
 പവിത്രംമാം സ്നേഹത്തെ കള്ളമെന്നു ചൊല്ലി ഞാന്‍ 
ത്യെജിച്ചു നിന്‍ സ്നേഹത്തിന്‍ പനിനീര്പൂക്കളെ 
അറിയാതെ പോയ സ്നേഹത്തെ ഓര്‍ത്തു 
വിലപിക്കയാനിന്നുഞ്ഞാന്‍ 
 മാപ്പില്ലെന്നരിയാമെങ്ങിലും 
 
മാപ്പെകുക നീയിന്ന്. 

Tuesday, February 22, 2011

പ്രണയാന്ജലി


നിന്നിലെ പ്രേമം ഒരു പുഴ പോല്‍ 
ഞാന്‍  നിനകെന്നും നിഴലായ് 
നിന്‍ ഓര്‍മ്മകള്‍ എന്‍ മനസിനെ തൊട്ടുണര്‍ത്തി 
കാത്തു കാത്തു ഞാനിരുന്നു 
പുഴതന്‍ ഓരത്ത് നിന്റ്റെ 
വരവിനായ് ഞാന്‍ കാത്തിരുന്നു 
നിന്റ്റെ സ്വപ്‌നങ്ങള്‍ ഞാന്‍ 
വിലക്കനയും പോലെന്റ്രെ ജീവിതം 
തീര്‍ന്നപ്പോള്‍
മഞ്ഞില്‍ പുതച്ച നിന്റ്റെ മോഹരൂപം 
നീയെനിക്കെപോഴോ നഷ്ട്ടമായ് 
നിന്റ്റെ സ്വപ്‌നങ്ങള്‍ ഞാന്‍ 
 ഇനിയുള്ള യാത്രെയില്‍ 
നാമൊന്ന്
യെന്‍ ഹൃദയ കോവിലിലെ  
പൂജന്ജലി 
വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ 
ഒരു കാത്തിരിപ്പും കൂടി 
-------------------------------------------------------------------------   

Sunday, February 20, 2011

എന്ന്റെ നാട്

കേരളമെന്നൊരു എന്റ്റെ നാട് 
കേരവൃക്ഷങ്ങള്‍ നിരഞ്ഞനാട് 
പാട്ടുകള്‍ പാടുന്ന കുയിലുകളും 
നൃത്തം ചെയുന്ന മയിലുകളും 
സ്വര്‍ണ നിറമാര്‍ന്ന വയലുകളും 
വെള്ളിക്കൊലുസ്സിട്ട അരുവികളും 
പൂമണം വീശുന്ന  കാറ്റും 
വാരിജം വിരിയുന്ന പൊയ്കകളും 
ചന്ദ്രിക കുളിരേകും രാത്രിയും 
ചന്ദന മണമുള്ള വാര്‍ തെന്നല്ലും 
സുന്ദരിയാണ് എന്റ്റെ നാട് 
കേരളമാം കൊച്ചുനാട് 

ഗാനമേള

മാന്നിക്ക വീനയുമായ് .........................---



ഗാനമേളയില്‍ നിന്ന്



ഓര്‍മകള്‍

ഓര്‍മകള്‍ എന്നും അവനൊരു ഭാരമായിരുന്നു .കുട്ടിക്കാലത്ത് ഓര്‍ക്കാന്‍ വകനല്‍കുന്ന ഒന്നും അവനുണ്ടായിരുന്നില്ല .കവുമാരത്തില്‍  ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചുമില്ല. യവനത്തില്‍  ഓര്‍ക്കാന്‍ നേരവും ഇല്ലായിരുന്നു ,.ഒടുവില്‍ വാര്‍ധക്യത്തില്‍ ഭാര്യയുടെയും മക്കളുടെയും പരിഹാസവും , അവഗണനയും സഹിച്ചു വീടിന്റെ ഒരു മൂലയില്‍ കഴിയവേ അയാള്‍ ഓര്‍മകളുടെ വലയെറിഞ്ഞു .
                 അടുത്ത വീട്ടിലെ കുട്ടികളെ ശ്രദ്ധിച്ച അയാള്‍ പെട്ടന്ന് തന്റെ ബാല്യകാലത്തെ ഓര്‍ത്തു .ആ ദിവസം മുഴുവല്‍ സ്മരണകളില്‍ കഴിച്ചുകൂട്ടി .അടുത്ത പുലരിയില്‍ ഒര്മാകളെല്ലാം ഉപേഷിച്ച്  അയാള്‍ നിത്യ യാത്രയില്‍ ആയി .
-------------------------------------------------------------------------------------------------------------

അമ്മ തന്‍ സ്നേഹത്തെ

അമ്മ തന്‍ സ്നേഹത്തെ 
അറിയുന്നു എന്ന് നമ്മള്‍ 
പരസ്പരം ചിന്തിചിരിക്കുമല്ലേ  
അറിവ് പകര്‍ന്നിടും 
ഗുരുക്കന്മാര്‍ പോലും അമ്മ തന്‍ സ്നേഹത്തിന്‍ 
പ്രതീകമായെന്നും നിലനിന്നീടുമല്ലോ നമ്മള്‍ ചെയ്തീടുന്ന തെറ്റുകള്‍ 
പോരുതീടാന്‍ ദൈവത്തിന്‍ 
പ്രതേകമാഎന്നമ്മ 
നമ്മള്‍ എന്നെന്നുമേ നമ്മുടെ അമ്മതന്‍ സ്നേഹത്തെ 
ആദരിച്ചു ജീവിചീടണമെന്നും 
-----------------------------------------------------------------------------------
----------------------------------------------------------------------------------------

Saturday, February 19, 2011

മേഘങ്ങളുടെ താഴ്വരയില്‍ sebin benny x A

അനുരാഗത്തിന്‍ ലോല സ്മരനകളിന്നുമയവിരക്കിയെതോ 
പധികനായ്  ഞാന്‍ അലയാവേ 
ജീവിതവനിയിലെതോ മഞ്ഞിന്‍ കണം കണക്കെ 
പെയ്തിറങ്ങി എന്നത്മാവിലായന്നു നീ 
മറക്കില്ല മഴവില്ലിന്‍ സപ്തവര്‍ണങ്ങള്‍ 
പോലെന്റ്റെ  ഹൃതയതിനുല്‍  ഭിത്തിയില്‍ 
വന്നു തരച്ചൊരു പ്രണയം 
അറിഞ്ഞില്ല നീയെന്‍ ആത്മാവിന്‍ രോതനമേതോ - 
നീ കേട്ടതായി നടിചീടാതതോ 
അറിയില്ല യെനിക്കിന്നുമേ  എന്ത് ഞാന്‍ പറയേണ്ടു 
വാനവിതാനതിന്‍ കീഴെ വാകമരചോട്ടില്‍ 
അന്ന് പെയ്തിറങ്ങിയ നിശ്ശ മഴയില്‍ 
ഒരുമാത്ര കാണാനോരന്ന്യനെ പോലെ ഞാന്‍ 
  എത്രയോ ജന്മ്മമായ് തപസ്സു ചെയ്തു 
ചുട്ടു പൊള്ളും ഉഗ്ര്രവേയിലിന്റ്റെ ഘോര താപം 
ഉള്ളിലെ നേരിപോടിലെരിയവേ 
പടിയിറങ്ങി ഞാന്‍ നിന്റ്റെ മനസ്സില്‍ നിന്നുമാതോ 
നീയെന്നെപടിയിരക്കിയതോ 
  മേഘങ്ങളുടെ  താഴ്വാരയില്‍ ഇന്ന് ഞാന്‍ 
കാത്തിരിക്കുന്നു നിനക്കയെന്നും 
--------------------------------------------------------------

കിഴക്കുണരും പക്ഷി

പൊന്‍ പ്രഭാതം എങ്ങു വിതറി 
ഉതിച്ചുയര്‍ന്നു പൊന്‍ കിരണം 
എല്ലാവര്‍ക്കും പ്രഭാതം അരുളാന്‍ 
വന്നല്ലോ പകലിന്‍ പുത്രന്‍ 
ഇരുളിനെ മറയ്ക്കാന്‍ എന്നെന്നും 
ഭൂമിയിലെത്തിയ പൊന്‍ താരം

വെളിച്ചമാകും നന്മയെ എല്ലാം 
പകരാന്‍ വന്ന ആദിത്യന്‍ 
നിധിയായെത്തിയ കനിയാന്നെ 
ഭൂമിക്കെന്നുമോരഴകാനെ 
പൊന്‍ പ്രഭാതമെന്നും  വിതറി 
ഉതിച്ചുയര്‍ന്നു പൊന്‍ കിരണം 
----------------------------------
 സുരേഷ് ആര്‍ 10A

Sunday, February 13, 2011

ഈ ബ്ലോഗ്‌ കാണുന്നവര്‍ തീര്‍ച്ചയായും  കമന്റ്റുകള്‍  അറിയിക്കണം . അതായിരിക്കും ഞങ്ങളുടെ  പ്രചോദനം .