Tuesday, July 12, 2011

മലയാളം കമ്പ്യൂട്ടറിലൂടെ


മലയാളം എഡിറ്റര്‍
മലയാളം എഡിറ്റര്
സമീപകാലംവരെ കമ്പ്യൂട്ടറുകള്ക്ക് ഇംഗ്ലീഷും ചില യൂറോപ്യന്ഭാഷകളുമാണ് പരിചിതമായിരുന്നത്. കാരണം ഭാഷകളിലെ 256 അക്ഷരങ്ങള്മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. 
മലയാളം ഡെസ്ക്ടോപ്പ്
മലയാളം ഡെസ്ക്ടോപ്പ്
അതുകൊണ്ടുതന്നെ, മലയാളത്തില്രേഖകള്തയ്യാറാക്കാന്‍, കമ്പ്യൂട്ടറില്പ്രത്യേകം ഇന്സ്റ്റാള്ചെയ്ത ചില സോഫ്റ്റ്വെയറുകളെ നിങ്ങള്ക്ക് ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം സോഫ്റ്റ്​വെയറുകള്നിങ്ങളുടെപക്കല്ഇല്ലെങ്കില്‍, രേഖ തയ്യാറാക്കാന്നിങ്ങള്ക്ക് കഴിയുകയില്ല.
മാത്രമല്ല നിങ്ങള്മലയാളത്തില്തയ്യാറാക്കിയ രേഖകള്‍, മറ്റൊരു സോഫ്റ്റ്​വെയര്ഉപയോഗിക്കുന്ന വ്യക്തിക്ക് വായിക്കുവാന്കഴിയുകയില്ല. വിവിധതരം മലയാളം സോഫ്റ്റ്വെയറുകള്ലഭ്യമായതിനാല്അവയെല്ലാം തന്നെ വാങ്ങുക പ്രായോഗികവുമല്ല.

യൂണികോഡ് എന്ന പുതിയ ഭാഷാ സമ്പ്രദായം

മലയാളം യൂണീക്കോഡ്
മലയാളം യൂണീക്കോഡ്

ലോകത്തെ എല്ലാ ഭാഷകളും കമ്പ്യൂട്ടറുകള്ക്ക് മനസ്സിലാകുന്ന രീതിയില്കമ്പ്യൂട്ടറില്അക്ഷരങ്ങള്രേഖപ്പെടുത്തുവാന്ഉണ്ടാക്കിയ സമ്പ്രദായമാണ് യൂണികോഡ് (UNICODE). ഏകീകൃതവും ആഗോളതലത്തില്അംഗീകാരം ലഭിച്ചതുമായ കമ്പ്യൂട്ടര്സമ്പ്രദായമാണ് യൂണികോഡ്. യൂണികോഡിന്റെ സഹായത്തോടെ നിങ്ങള്ക്ക് സ്വന്തം ഭാഷയില്പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താവുന്നതാണ്.

പദ്ധതിയെക്കുറിച്ച്

വിവരസാങ്കേതികവിദ്യയുടെ പുത്തന്‍‌ സാധ്യതകള്ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടംഎല്ലാ മലയാളികള്ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടിയുടെയുടെ ഉദ്ദേശ്യം.
പദ്ധതി നിലവില്വരുന്നതോടെ സാധാരണക്കാര്ക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതല്ഫലപ്രദമായി ഉപയോഗിക്കാന്സാധിക്കും. വിവരവിനിമയ സാങ്കേതികവിദ്യയുടെ എല്ലാ സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്താനും -മെയില്‍, ചാറ്റിംഗ്, ബ്ളോഗ് തുടങ്ങിയ കമ്പ്യൂട്ടര്‍/ ഇന്റര്നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്കൂടുതല്കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനും പുതിയ സംരംഭം ഏറെ സഹായകരമാകും.
മൂവായിരത്തോളം വരുന്ന 'അക്ഷയാ' കേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തിലാകമാനം പൊതുജന ബോധവല്ക്കരണ പരിപാടികള്നടപ്പിലാക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്‌. ഓരോ അക്ഷയാ കേന്ദ്രവും ഏകദേശം 1200 മുതല്‍ 1500 വരെ കുടുംബങ്ങളെ ബന്ധപ്പെടുന്നുണ്ട്‌. അടുത്ത മൂന്നു വര്ഷം കൊണ്ട്കേരള സംസ്ഥാനത്തിലെ 40 മുതല്‍ 50 ലക്ഷം വരെ കുടുംബങ്ങളില്മലയാളം കംമ്പ്യൂട്ടിങ്ങിന്റെ സന്ദേശം എത്തിക്കുവാന് പ്രചരണ പ്രവര്ത്തനങ്ങള്വഴി കഴിയും. അക്ഷയാ കേന്ദ്രങ്ങള്‍, പ്രാദേശിക സംഘടനകളും പ്രാദേശിക ഭരണ സംവിധാനങ്ങളുമായി സഹകരിച്ച്പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്പൊതുജനങ്ങള്ക്കായി ബോധവല്ക്കരണ പരിപാടികളും കമ്പ്യൂട്ടറില്മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കും. അതോടൊപ്പം തന്നെ ഓരോ ജില്ലയിലേയും പ്രാദേശിക കമ്പ്യൂട്ടര്വില്പ്പനസ്ഥാപനങ്ങള്ക്കും മലയാളം കംമ്പ്യൂട്ടിങ്ങില്പരിശീലനം നല്കാന്പദ്ധതിയുണ്ട്,

എന്റെ ഗ്രാമം
എന്റെ ഗ്രാമം
പ്രചരണ പ്രവര്ത്തനങ്ങളെ തുടര്ന്ന് വെബ്ബിലെ മലയാളം ഉള്ളടക്കം വര്ദ്ധിപ്പിക്കാനുള്ള പല തുടര്പരിപാടികളും ആരംഭിക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തിനും സ്വന്തമായി ഒരു പോര്ട്ടല്ഉണ്ടാവുക എന്നതാണ് ലക്ഷ്യമാക്കുന്ന ഒരു തുടര്പരിപാടി. ഇത്തരം പോര്ട്ടലുകളില്പ്രാദേശികമായ പ്രകൃതിജന്യവും അല്ലാതെയുമുള്ള വിഭവശേഷിയും മനുഷ്യ വിഭവശേഷി സംബന്ധിച്ച വിവരങ്ങളും, തനതു സംസ്ക്കാരം, പ്രാദേശിക സാമ്പത്തിക നില, വ്യവസായങ്ങള്‍, കൃഷി, സേവനത്തുറ, ചര്ച്ചാവേദി, തുടങ്ങി ഉപയോഗ പ്രദമെന്നു കാണുന്ന ഏതു കാര്യവും ഉള്പ്പെടുത്താം. പ്രവര്ത്തനങ്ങള്ക്ക്പ്രോത്സാഹനമായി നല്ല പഞ്ചായത്തു പോര്ട്ടലിന്സര്ക്കാര്അവാര്ഡുകള്നല്കാം. അത്തരത്തിലുള്ള നല്ല പോര്ട്ടലിന്ഒരു ഉദാഹരണമാണ് അഴിക്കോട്പഞ്ചായത്തിന്റെ പോര്ട്ടല്.

No comments:

Post a Comment