ഓര്‍മയുടെ പുസ്തകത്താല്‍ മറിച്ചു നോക്കവേ ആ കൊച്ചു പെണ്‍കിടാവ് പഴയകാലമോര്‍ത്തു പോയി .മറക്കാനാവാത്ത സ്കൂള്‍ ജീവിതവും ,കൂട്ടുകാരും ,പഴയ ഇടനാഴികകളും ഇന്ന് ഓര്‍മ്മ മാത്രമായിരിക്കുന്നു.അന്നൊരു വൃചികമാസമായിരുന്നു . അവള്‍ പതിവുപോലെ ഉണര്‍ന്നു .പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം സ്കൂളിലേയ്ക്ക് പുറപ്പെട്ടു. ആ യാത്രയില്‍ ഒരു കൂട്ടുകാരനെ കിട്ടി .അവനുമായി തന്റെ ദുഖങ്ങളും ,വേദനകളും പറയുമായിരുന്നു .അവനെ അച്ചു എന്നാണ് അവള്‍ വിളിച്ചിരുന്നത് .അവന്‍ നൃത്തം ചെയുമായിരുന്നു .ഇതാണ് അവരെ തമ്മില്‍ അടുപ്പിച്ചത് ,. അവനു ഒരുപാട് ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നു .അവളുടെ സമീപനതാല്‍ അതൊക്കെ അല്‍പ്പം മാറ്റുവാന്‍ സാധിച്ചു .ഒരു ഒഴിവു ദിവസം സംഗീത വിദ്യാലയത്തില്‍ ഒത്തുകൂടി .കളിച്ചും ചിരിച്ചും സമയം പോയതറിഞ്ഞില്ല . പക്ഷെ അവളറിയാതെ അവളുടെ ചിത്രം ഫോണില്‍ പകര്‍ത്തി . അവന്‍ അവളുടെ ചിത്രം ഇന്റര്‍ നെറ്റിലൂടെ പ്രചരിപ്പിച്ചു .
ഇതൊന്നും അവള്‍ അറിഞ്ഞില്ല ,ദിവസങ്ങള്‍ കടന്നുപോയി .അവള്‍ എല്ലാരുടെയും മുന്നില്‍ അപമാനിതയായി .അവള്‍ മാത്രം ഒന്നുമറിഞ്ഞില്ല. കൂട്ടുകാരുടെയും അധ്യാപകരൂടെയും മുന്നില്‍ പരിഹാസപാത്രമായി തീര്‍ന്നു .ആ കണ്ണീരിന്റെ ദിനങ്ങള്‍ അച്ചു എന്ന മായാത്ത ദുസ്വപ്നം പോലെ നിറഞ്ഞു നിന്നു . ....പിന്നീട് പകയുടെയും ,പ്രതികാരത്തിന്റെയും നാളുകളായിരുന്നു .
നാളുകള്‍ക്കു ശേഷം അവള്‍ ഒരു സത്യം അറിഞ്ഞു . തന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടി ഉണ്ടാക്കിയ കള്ള കഥ ആയിരുന്നു . അന്ന് പെണ്ണ് എന്ന വര്‍ഗതോട് അവള്‍ക്കു വെറുപ്പ് തോന്നി .. തന്റ്റെ പ്രീയ കൂട്ടുകാരനെ വേരുതതോര്‍ത്തു അവള്‍ ദുഖിച്ചു ....അവനോടു മാപ്പുചോതിക്കാന്‍ അവളാഗ്രഹിച്ചു .അച്ചു എങ്ങോ പോയിരുന്നു . .അവള്‍ ഇന്നും അവനായി കാത്തിരിക്കുന്നു ...................................... . .