Friday, December 16, 2011

മുല്ലപ്പെരിയാറിന്‍ വേദന jacob p joseph

നൂറ്റിപതിനാറു തികഞ്ഞൊരു മുതു
മുത്തശ്ശിയാണ്  ഞാനിന്നു
വാര്ധഖ്യത്തിന്‍  വിഷ മതക
ലെരെയുണ്ട് എനിക്കിന്നു
തളര്‍ന്നു വീണ്‌പോകുമാനാളില്‍
താങ്ങുവാനാരുണ്ടെനിക്കിന്നു




                നല്‍കിയവര്‍ യെനിക്കായിട്ടൊരു നല്ലപേര്‍
                 മുല്ലയാറും പെരിയാറും ചേര്‍ന്നാ 
                 മുല്ലപെരിയാര്രെന്നുവാല്സല്യമോടെ
                 വിളിചീടുന്നു മാലോകരെല്ലാം 




മ ലമടക്കുകള്‍ക്കിടയിലായിട്ടന്നു
തീര്‍ത്തവരൊരു  സേതു ബന്ധനം
നിര്രച്ചവരെന്‍ മാര്രിലായി
വാരിധി തന്‍ പാരാവാരം 

ജാതി മത ഭാഷ ചിന്തകളെതു മില്ലാതെ 
നല്‍കി ഞാന്‍ എന്‍ ജലമെവര്‍ക്കും 
കൃഷിക്കും വൈദുതിക്കുംആയ്നല്കി 
ലേശ്ശവും മടിയേതുമില്ലാതെ 
   

ശരീരത്തിനിനിതാങ്ങുവാനാവതില്ലെന്ന സത്യം 
വിളിചോതുവാനുയരുന്നില്ലനാവോട്ടും 
എന്‍ മാറിലെ         ചോര്ചകളിലൂടെ  
പകര്‍ന്നു ഞാനീ നാടിനോടെന്‍ വേദന 


കേള്‍ക്കുക നിങ്ങള്‍ ഭരനാധിപരെ
ലക്ഷംഹൃദയ തുടിപ്പുകളെ എന്‍ കയ്യാല്‍ 
കൊല്ലുവാനാവതില്ല എനിക്കൊരിക്കലും 
അത്രമേല്‍ സ്നേഹിച്ചുപോയ്‌ ഞാനവരെ

ചാനല്‍ ചര്‍ച്ചകള്‍ ചെയ്തും പഴിചാരിയും 
നിങ്ങള്‍ കളയുന്നോരോ നിമിഷവും എന്‍
അസ്ഥിവാരമാടിയുലഞ്ഞു സുനാമിത്തിരപോല്‍
രുദ്ര രൂപിണിയായ മഹാ പ്രളയാമായീടുംഞാന്‍