കേരളത്തിന്റെ അഭിമാനമായ ഈ വിദ്യാലയ മുത്തശ്ശി 2018 ഇൽ 200 വയസ്സ് പൂർതതിയാക്കുകയാണ് . .C M S COLLEGE HIGH SCHOOL KOTTAYAM IS THE FIRST ENGLISH SCHOOL IN KERALA . IT IS FOUNDED IN 1817 .THE IT CLUB OF THIS SCHOOL INTRODUCE THE BLOG TO THE OLD AND PRESENT STUDENTS TO KNOW ABOUT THE ACTIVITIES OF THE SCHOOL.
Tuesday, July 12, 2011
Posted by
Unknown
മലയാളം കമ്പ്യൂട്ടറിലൂടെ
മലയാളം എഡിറ്റര്‍
സമീപകാലംവരെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷും ചില യൂറോപ്യന്‍ ഭാഷകളുമാണ് പരിചിതമായിരുന്നത്. കാരണം ഈ ഭാഷകളിലെ 256 അക്ഷരങ്ങള്‍ മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
മലയാളം ഡെസ്ക്ടോപ്പ്
അതുകൊണ്ടുതന്നെ, മലയാളത്തില്‍ രേഖകള്‍ തയ്യാറാക്കാന്‍, കമ്പ്യൂട്ടറില്‍ പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്ത ചില സോഫ്റ്റ്വെയറുകളെ നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം സോഫ്റ്റ്വെയറുകള് നിങ്ങളുടെപക്കല്‍ ഇല്ലെങ്കില്‍, രേഖ തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.
മാത്രമല്ല നിങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കിയ രേഖകള്‍, മറ്റൊരു സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന വ്യക്തിക്ക് വായിക്കുവാന്‍ കഴിയുകയില്ല. വിവിധതരം മലയാളം സോഫ്റ്റ്വെയറുകള് ലഭ്യമായതിനാല്‍ അവയെല്ലാം തന്നെ വാങ്ങുക പ്രായോഗികവുമല്ല.
മലയാളം യൂണീക്കോഡ്
ലോകത്തെ എല്ലാ ഭാഷകളും കമ്പ്യൂട്ടറുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഉണ്ടാക്കിയ സമ്പ്രദായമാണ് യൂണികോഡ് (UNICODE). ഏകീകൃതവും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചതുമായ കമ്പ്യൂട്ടര്‍ സമ്പ്രദായമാണ് യൂണികോഡ്. യൂണികോഡിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താവുന്നതാണ്.
വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടം എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടിയുടെയുടെ ഉദ്ദേശ്യം.
പദ്ധതി നിലവില്‍ വരുന്നതോടെ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. വിവരവിനിമയ സാങ്കേതികവിദ്യയുടെ എല്ലാ സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്താനും ഇ-മെയില്‍, ചാറ്റിംഗ്, ബ്ളോഗ് തുടങ്ങിയ കമ്പ്യൂട്ടര്‍/ ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനും പുതിയ സംരംഭം ഏറെ സഹായകരമാകും.
മൂവായിരത്തോളം വരുന്ന 'അക്ഷയാ' കേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തിലാകമാനം പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഓരോ അക്ഷയാ കേന്ദ്രവും ഏകദേശം 1200 മുതല്‍ 1500 വരെ കുടുംബങ്ങളെ ബന്ധപ്പെടുന്നുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് കേരള സംസ്ഥാനത്തിലെ 40 മുതല്‍ 50 ലക്ഷം വരെ കുടുംബങ്ങളില്‍ മലയാളം കംമ്പ്യൂട്ടിങ്ങിന്റെ സന്ദേശം എത്തിക്കുവാന്‍ ഈ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വഴി കഴിയും. അക്ഷയാ കേന്ദ്രങ്ങള്‍, പ്രാദേശിക സംഘടനകളും പ്രാദേശിക ഭരണ സംവിധാനങ്ങളുമായി സഹകരിച്ച് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കും. അതോടൊപ്പം തന്നെ ഓരോ ജില്ലയിലേയും പ്രാദേശിക കമ്പ്യൂട്ടര്‍ വില്പ്പനസ്ഥാപനങ്ങള്ക്കും മലയാളം കംമ്പ്യൂട്ടിങ്ങില് പരിശീലനം നല്കാന് പദ്ധതിയുണ്ട്,
എന്റെ ഗ്രാമം
പ്രചരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് വെബ്ബിലെ മലയാളം ഉള്ളടക്കം വര്‍ദ്ധിപ്പിക്കാനുള്ള പല തുടര്‍ പരിപാടികളും ആരംഭിക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തിനും സ്വന്തമായി ഒരു പോര്‍ട്ടല്‍ ഉണ്ടാവുക എന്നതാണ് ലക്ഷ്യമാക്കുന്ന ഒരു തുടര്‍ പരിപാടി. ഇത്തരം പോര്‍ട്ടലുകളില്‍ പ്രാദേശികമായ പ്രകൃതിജന്യവും അല്ലാതെയുമുള്ള വിഭവശേഷിയും മനുഷ്യ വിഭവശേഷി സംബന്ധിച്ച വിവരങ്ങളും, തനതു സംസ്ക്കാരം, പ്രാദേശിക സാമ്പത്തിക നില, വ്യവസായങ്ങള്‍, കൃഷി, സേവനത്തുറ, ചര്‍ച്ചാവേദി, തുടങ്ങി ഉപയോഗ പ്രദമെന്നു കാണുന്ന ഏതു കാര്യവും ഉള്‍പ്പെടുത്താം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി നല്ല പഞ്ചായത്തു പോര്‍ട്ടലിന് സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കാം. അത്തരത്തിലുള്ള നല്ല പോര്‍ട്ടലിന് ഒരു ഉദാഹരണമാണ് അഴിക്കോട് പഞ്ചായത്തിന്റെ പോര്‍ട്ടല്‍.
Subscribe to:
Posts (Atom)