Wednesday, February 23, 2011

ഇലകൊഴിയും ശിശിരം വരവായ്


 ഇലകൊഴിയും ശിശിരം വരവായ് 
ഹൃദയത്തില്‍ സംഗീതം വരവായ് 
വെണ്ണിലാ പുഴയില്‍ നീരാടാം നക്ഷത്രങ്ങളെ 
ചാഞ്ചാട്ടാം

ഹൃദയം വീണമീട്ടുന്നു 
ദൂരെ പാട്ട് മൂളുന്നു 
കനവിലെ കവിത പോലെ 
മനസിലെ മരന്തം പോലെ 
നീ വിളങ്ങി നിന്നു ശാരികേ
 .
 ഞാനൊരു പാട്ട് മൂളുന്നു 
അരിയൊരു  രാഗം മൂളുന്നു 
വസന്തത്തിന്‍   സുഗന്തം പോലെ 

കുളിരുന്നോര്‍മപോലെ നീ അരികില്‍ വന്നു  സഖി .......
****************************************************************************** 

എന്റെ സ്വന്തം



സ്കൂള്‍ വിട്ടു വരുന്ന വഴിയാണ് ഞാന്‍ അവനെ ആദ്യമായ് കാണുന്നത് .അവന്റെ ആ  മുഖത്തേയ്ക്കു ഞാന്‍ ഉറ്റു നോക്കി .ആ കണ്ണുകള്‍ എന്നോട് എന്തോ മന്ത്രിക്കുന്നതായ് എനിക്ക് തോന്നി .ഞാന്‍ വീട്ടിലെത്തിയിട്ടും ആ മുഖം മായാതെ നിന്നുനാന്‍ മയക്കത്തിലേയ്ക്കു വഴുതി വീഴുമ്പോളും  ഞാന്‍ അവനെ സ്വപ്നം കണ്ടു 
.സ്നേഹത്തിന്റ്റെ സ്വര്‍ണ പീലികലാല്‍    രചിച്ച ഒരധ്യായമായിരുന്നു അത് .അങ്ങനെ ഞങ്ങളുടെ സ്നേഹം വളര്‍ന്നു   മനസിന്റെ ഉള്ളില്‍  ഞങ്ങള്‍ സ്നേഹഗോപുരം പണിതു .ഒരു ദിവസം പോലും എനിക്ക് അവനെ കാണാതിരിക്കാന്‍ കഴിഞ്ഞില്ല .. സ്കൂളില്‍ പോകുന്ന വഴി അവനെന്നെ കാണാന്‍  നില്‍ക്കും . തഴുകി എത്തുന്ന കാറ്റിനെപ്പോലെ അവന്‍ എന്നെ തഴുകും .എന്റെ സ്നേഹിതനാരെന്നു അറിയേണ്ടേ .? നോക്ക്  ഇവാനാണാ സ്നേഹിതന്‍ .
-----------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------- 

മാപ്പ് തരികയെനിക്ക് നീ


മൂകമായിതുരാവില്‍  തനിച്ചിരുന്നു ഞാന്‍ 
നിന്നെക്കുരിചോര്‍ക്കുകയായിരുന്നു 
ആദ്യമായി നീയെന്നെ പുനര്ന്നോര നിമിഷത്തെ 
തിരികെ വിളികയാണ് ഞാന്‍ 
നിന്‍ ജീവന്റെ സ്പന്ദനം പാതിയെനിക്കായി തന്നു നീ 
തിരികെ ഞാന്‍ തന്നില്ലോന്നുമേ 
 പവിത്രംമാം സ്നേഹത്തെ കള്ളമെന്നു ചൊല്ലി ഞാന്‍ 
ത്യെജിച്ചു നിന്‍ സ്നേഹത്തിന്‍ പനിനീര്പൂക്കളെ 
അറിയാതെ പോയ സ്നേഹത്തെ ഓര്‍ത്തു 
വിലപിക്കയാനിന്നുഞ്ഞാന്‍ 
 മാപ്പില്ലെന്നരിയാമെങ്ങിലും 
 
മാപ്പെകുക നീയിന്ന്.