Sunday, September 23, 2012

What is emerging Kerala ?




Emerging Kerala
http://upload.wikimedia.org/wikipedia/ml/thumb/e/e0/Emergingkeralalogo.jpg/220px-Emergingkeralalogo.jpg
"Come. Experience. And be part of it"
Host country
Date
12 - 14 September 2012
Venue(s)
Cities
Website
കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 2012 സെപ്റ്റംബർ 12 മുതൽ 14 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന സംഗമമാണ് എമർജിംഗ്‌ കേരള. വിദ്യാഭ്യാസം, കൃഷി, ഊർജ്ജം, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങളും സാധ്യതകളും കണ്ടെത്തുക എന്നതാണ് കേരള സർക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിയായ എമർജിംഗ് കേരള ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ആ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണ് എമർജിംഗ് കേരളയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യവസായ വാണിജ്യ സംഘടനകളുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ), നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്‌കോം) എന്നിവ മേളയുടെ മുഖ്യ പങ്കാളികളാണ്.

[പദ്ധതികൾ
വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും നിക്ഷേപ പദ്ധതികളുടെ രൂപരേഖകൾ തയാറാക്കിയിട്ടുണ്ട്. നിക്ഷേപ സൗഹൃദ സംസ്ഥാനമാകുന്നതിന് പുറമെ കേരളത്തെ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് എമർജിംഗ് കേരള. വിഴിഞ്ഞം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് ടെർമിനൽ, ഹൈ സ്പീഡ് റെയ്ൽ കോറിഡോർ, ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ, കൊച്ചി-കോയമ്പത്തൂർ ഇൻഡസ്ട്രിയൽ കോറിഡോർ, ഇലക്ട്രോണിക്‌സ് ഹബ്ബ്, ലൈഫ് സയൻസ് പാർക്ക്, മുൻസിപ്പൽ വേസ്റ്റ് മാനേജ്‌മെന്റ്, ഊർജോൽപ്പാദന പദ്ധതികൾ, മോണോ റെയ്ൽ തുടങ്ങിയ നിരവധി വമ്പൻ പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടും.
] നിക്ഷേപം തേടുന്ന മേഖലകൾ
  • പൊതു അടിസ്ഥാന സൗകര്യ വികസനം
  • വ്യാവസായികാടിസ്ഥാന സൗകര്യ വികസനം
  • ഐ.റ്റിയും ഐ.റ്റി അധിഷ്ഠിത സേവനങ്ങളും
  • വിനോദസഞ്ചാരം
  • വിമാനത്താവള വികസനം
  • വിമാന-ഹെലികോപ്റ്റർ സർവീസുകൾ
  • ആരോഗ്യസംരക്ഷണം
  • എൻജിനീയറിംഗ്-ഓട്ടോമോട്ടീവ്
  • ട്രേഡ് ആൻഡ് റീറ്റെയ്‌ലിംഗ്
  • ഭക്ഷ്യ-കാർഷിക സംസ്‌കരണവും മൂല്യവർധനയും
  • അപൂർവ ധാതുക്കൾ
  • ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ്
  • തുറമുഖങ്ങൾ
  • കപ്പൽ നിർമാണവും അനുബന്ധ വ്യവസായങ്ങളും
  • ഇലക്ട്രോണിക്‌സ്
  • വിജ്ഞാന-വിദ്യാഭ്യാസ മേഖല
  • ഹരിതോർജം
  • ബയോ ടെക്‌നോളജിയും നാനോ ടെക്‌നോളജിയും ഔഷധ വ്യവസായവും
  • ഗ്യാസ് ബേസ്ഡ് ഇൻഫ്രാസ്ട്രക്ചർ
8 വാട്ടർ ടെക്‌നോളജീസ്
  • നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം
  • ഇൻഫോടെയ്ൻമെന്റ്
  • ലോജിസ്റ്റിക്‌സ് പാർക്കുകൾ
  • പെട്രോ കെമിക്കൽസ്
  • പരിസ്ഥിതി സാങ്കേതിക വിദ്യ
  • ജലഗതാഗതം
  • മികവിന്റെ കേന്ദ്രങ്ങൾ
[] വിമർശനങ്ങൾ
കേരളത്തിന്റെ പൊതുഭൂമി വൻകിട മുതലാളിമാർക്കും സ്വകാര്യസംരംഭകർക്കും പാട്ടിത്തിനെന്ന പേരിൽ തീറെഴുതി വിൽക്കുകയാണ് എമർജിംഗ് കേരളയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിമർശനമുണ്ട്. ഇതിനെതിരെ ഭരണമുന്നണിക്കുള്ളിലും പ്രതിപക്ഷത്തും പൊതുസമൂഹത്തിലും വിവാദവും ചർച്ചയും ഉണ്ടായിട്ടുണ്ട്. പദ്ധതികളെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നതോടെ എമർജിങ് കേരളയിൽ നിന്ന് ചില പദ്ധതികൾ ഒഴിവാക്കിയിട്ടുണ്ട്.

No comments:

Post a Comment