Sunday, September 23, 2012

കൊച്ചി മെട്രോ റെയിൽ

കൊച്ചി മെട്രോ റെയിൽ
.
കൊച്ചി മെട്രോ


റൂട്ട് മാപ്പ് (22 സ്റ്റേഷനുകൾ)
പശ്ചാത്തലം
സ്ഥലം കൊച്ചി, കേരളം

ഗതാഗത വിഭാഗം Rapid Transit

പാതകളുടെ എണ്ണം 1
സ്റ്റേഷനുകൾ 22 [1]

ചീഫ് എക്സിക്യൂട്ടീവ് Elias George, MD
മുഖ്യകാര്യാലയം 8th Floor, Revenue Tower, Park Avenue, Kochi[2]

വെബ്സൈറ്റ് kochimetro.org

പ്രവർത്തനം
പ്രവർത്തനം ആരംഭിക്കുന്നത് 2016
പ്രവർത്തിപ്പിക്കുന്നവർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)
ട്രെയിൻ നീളം 3 coaches[3]

Headway
8-10 minutes[3]

സാങ്കേതികം
System length 25.612 kilometres (15.915 mi)
Track gauge
1,435 mm (4 ft 8½ in) standard gauge[4]

ശരാശരി വേഗത 40 km/h[3]

കൂടിയ വേഗത 90 km/h[3]

കേരളത്തിലെ കൊച്ചി നഗരത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയിൽ‌വേ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽ‌വേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 2011-ൽ തുടങ്ങാനിരുന്ന ഈ പദ്ധതി പല കാരണങ്ങൾ കൊണ്ട് വൈകുകയായിരുന്നു. . ഡെൽഹി മെട്രോ കോർപ്പറേഷനുമായി ഉള്ള ഒരു പങ്കാളിത്തത്തോടെ ഡി.എം.ആർ.സി. എന്ന ഏജൻസി ആണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നു. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഇതിനു വേണ്ടി പ്രത്യേകം രൂപപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്.
2012 ജൂലൈ 3-നു് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി[5].5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ച്ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 15 ശതമാനംവീതം ഓഹരിപങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജൈക്ക)യുടെ വായ്പയും ലഭ്യമാകാകും. 2170 കോടി രൂപയുടെ ജൈക്ക വായ്പയാണ് ഈ പദ്ധതിക്ക് ലഭ്യമാകുക. ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. തുടക്കത്തിൽ മൂന്നു കോച്ചുകളാണുണ്ടാകുക. പിന്നീട് ആത് ആറാക്കി ഉയർത്തും[5].
2012 സെപ്റ്റംബർ 13-ന് പദ്ധതിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ തറക്കല്ലിട്ടു[6].
മെട്രോ പാത
26 കി. മി. നീളത്തിൽ തൃപ്പൂണിത്തറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
[മറയ്ക്കുക]കൊച്ചി മെട്രോ


ആലുവ


പുളിഞ്ചോട്

കമ്പനിപ്പടി

അമ്പാട്ടുകാവ്

മുട്ടം

കളമശേരി


കുസാറ്റ്


പത്തടിപ്പാലം


ഇടപ്പള്ളി


ചങ്ങമ്പുഴ പാർക്ക്


പാലാരിവട്ടം


കലൂർ സ്റ്റേഡിയം


കലൂർ


ടൗൺ ഹാൾ

മാധവ ഫാർമസി

മഹാരാജാസ് കോളേജ് ഗ്രൗണ്ട്


സൗത്ത് റെയിൽവേ സ്റ്റേഷൻ

കടവന്ത്ര


എളംകുളം


വൈറ്റില


തൈക്കൂടം

പേട്ട






What is emerging Kerala ?




Emerging Kerala
http://upload.wikimedia.org/wikipedia/ml/thumb/e/e0/Emergingkeralalogo.jpg/220px-Emergingkeralalogo.jpg
"Come. Experience. And be part of it"
Host country
Date
12 - 14 September 2012
Venue(s)
Cities
Website
കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 2012 സെപ്റ്റംബർ 12 മുതൽ 14 വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന സംഗമമാണ് എമർജിംഗ്‌ കേരള. വിദ്യാഭ്യാസം, കൃഷി, ഊർജ്ജം, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങളും സാധ്യതകളും കണ്ടെത്തുക എന്നതാണ് കേരള സർക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിയായ എമർജിംഗ് കേരള ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ആ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണ് എമർജിംഗ് കേരളയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യവസായ വാണിജ്യ സംഘടനകളുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ), നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്‌കോം) എന്നിവ മേളയുടെ മുഖ്യ പങ്കാളികളാണ്.

[പദ്ധതികൾ
വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും നിക്ഷേപ പദ്ധതികളുടെ രൂപരേഖകൾ തയാറാക്കിയിട്ടുണ്ട്. നിക്ഷേപ സൗഹൃദ സംസ്ഥാനമാകുന്നതിന് പുറമെ കേരളത്തെ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് എമർജിംഗ് കേരള. വിഴിഞ്ഞം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് ടെർമിനൽ, ഹൈ സ്പീഡ് റെയ്ൽ കോറിഡോർ, ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ, കൊച്ചി-കോയമ്പത്തൂർ ഇൻഡസ്ട്രിയൽ കോറിഡോർ, ഇലക്ട്രോണിക്‌സ് ഹബ്ബ്, ലൈഫ് സയൻസ് പാർക്ക്, മുൻസിപ്പൽ വേസ്റ്റ് മാനേജ്‌മെന്റ്, ഊർജോൽപ്പാദന പദ്ധതികൾ, മോണോ റെയ്ൽ തുടങ്ങിയ നിരവധി വമ്പൻ പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടും.
] നിക്ഷേപം തേടുന്ന മേഖലകൾ
  • പൊതു അടിസ്ഥാന സൗകര്യ വികസനം
  • വ്യാവസായികാടിസ്ഥാന സൗകര്യ വികസനം
  • ഐ.റ്റിയും ഐ.റ്റി അധിഷ്ഠിത സേവനങ്ങളും
  • വിനോദസഞ്ചാരം
  • വിമാനത്താവള വികസനം
  • വിമാന-ഹെലികോപ്റ്റർ സർവീസുകൾ
  • ആരോഗ്യസംരക്ഷണം
  • എൻജിനീയറിംഗ്-ഓട്ടോമോട്ടീവ്
  • ട്രേഡ് ആൻഡ് റീറ്റെയ്‌ലിംഗ്
  • ഭക്ഷ്യ-കാർഷിക സംസ്‌കരണവും മൂല്യവർധനയും
  • അപൂർവ ധാതുക്കൾ
  • ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ്
  • തുറമുഖങ്ങൾ
  • കപ്പൽ നിർമാണവും അനുബന്ധ വ്യവസായങ്ങളും
  • ഇലക്ട്രോണിക്‌സ്
  • വിജ്ഞാന-വിദ്യാഭ്യാസ മേഖല
  • ഹരിതോർജം
  • ബയോ ടെക്‌നോളജിയും നാനോ ടെക്‌നോളജിയും ഔഷധ വ്യവസായവും
  • ഗ്യാസ് ബേസ്ഡ് ഇൻഫ്രാസ്ട്രക്ചർ
8 വാട്ടർ ടെക്‌നോളജീസ്
  • നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം
  • ഇൻഫോടെയ്ൻമെന്റ്
  • ലോജിസ്റ്റിക്‌സ് പാർക്കുകൾ
  • പെട്രോ കെമിക്കൽസ്
  • പരിസ്ഥിതി സാങ്കേതിക വിദ്യ
  • ജലഗതാഗതം
  • മികവിന്റെ കേന്ദ്രങ്ങൾ
[] വിമർശനങ്ങൾ
കേരളത്തിന്റെ പൊതുഭൂമി വൻകിട മുതലാളിമാർക്കും സ്വകാര്യസംരംഭകർക്കും പാട്ടിത്തിനെന്ന പേരിൽ തീറെഴുതി വിൽക്കുകയാണ് എമർജിംഗ് കേരളയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിമർശനമുണ്ട്. ഇതിനെതിരെ ഭരണമുന്നണിക്കുള്ളിലും പ്രതിപക്ഷത്തും പൊതുസമൂഹത്തിലും വിവാദവും ചർച്ചയും ഉണ്ടായിട്ടുണ്ട്. പദ്ധതികളെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നതോടെ എമർജിങ് കേരളയിൽ നിന്ന് ചില പദ്ധതികൾ ഒഴിവാക്കിയിട്ടുണ്ട്.

Saturday, September 08, 2012

TEACHERS DAY CELEBRATION ON 5 TH SEPTEMBER


HONOURED TEACHERS WHO COMPLETED THEIR 25 TH YEARS SERVICE .HEADMASTER JACOB SAM, MARCY P MATHEW ,JOHNSON PAUL AND GRACY VARGHESE




CHIEF GUEST MR ANOOP CHANDRAN  (film star)


Wednesday, August 29, 2012


എല്ലാ മലയാളികള്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു 

Thursday, April 12, 2012

എല്ലാ മലയാളികള്‍ക്കും  സന്തോഷകരമായ വിഷു ആശംസകള്‍

ഗൂഗിളിന് പറ്റിയ അബദ്ധം


ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് ആ പേര് വന്നത് ഒരു അക്ഷര പിശകിലൂടെയാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ ലാറി പേജിന്‍റെയും സെര്‍ജി ബ്രൈനിന്‍റെയും ലക്ഷ്യം.


Thursday, March 15, 2012