Wednesday, March 30, 2011

Irshaadkhaan 10 B വര്‍ണ്ണ ശലഭമേ


തീരം തേടുമലപോലൊരു
നറുമലര്‍ തേന്‍ തേടി നീയന്നയു
ഒരു വര്‍ണ്ണ  ശലഭമേ നീയന്നയു 
എന്‍ താളത്തിലാടിടൂ    മുന്നില്‍     
ചാഞ്ചാടിടൂ      ചാഞ്ചാടിടൂ   
വര്നമാം പൂക്കാലത്തിന്‍ പുലരി 
കാറ്റിലാടി പാറും നിന്നെ കാണ്മാന്‍ 
കിനാക്കളുമായ് കാത്തിരിക്കുന്നു ഞാന്‍ 
 വരൂ വേഗം എന്നില്‍ 
വര്‍ണങ്ങള്‍ വിരിയിക്കൂ 

anjali anilkumar 8 c പ്രക്രിതിയെന്റെ അമ്മ


അമ്മ എന്റെ അമ്മ 
പ്രക്രിതിയെന്റെ അമ്മ 
നമ്മളെല്ലാം മക്കള്‍ 
അമ്മ വളര്‍ത്തുന്ന പൂക്കള്‍ 
മനസ്സിലാക്കി നമ്മള്‍ 
നുള്ളിയെടുക്കില്ല  നമ്മള്‍ 


അമ്മയില്‍ പ്രാണവായു 
വിഷമയമാക്കില്ല നമ്മള്‍ 
അമ്മ വളര്‍ത്തും വനങ്ങള്‍ 
കായ്കള്‍ നല്‍കും വനങ്ങള്‍ 
ഇനിമേല്‍ വെട്ടി മുറിക്കില്ല നമ്മള്‍ 

Tuesday, March 22, 2011

WORLD WATER DAY MARCH 21st 2011

Water is essential for every one,without water you cannot live.Todays neccessity is to save every drop of water during rainy season and conserve it by adopting traditional and modern water conservation techniques. You can save water at your home by changing your bad habits of water wastage.Future citizens ie young school going children should be imparted practical training on water conservation and importance of water.





< NO WATER ,NO LIFE;
THE NEXT WAR WILL BE FOR WATER!




                             
Water Conservation?
                                                        

Tuesday, March 15, 2011

tsunaami jacobpjoseph




ആയിരമായിരം  സ്വപ്നക്കൂടുമായ് മനുജര്‍ 
ആമോദത്തോടെ       നടന്നിടുമ്പോള്‍ 
ആഞ്ഞടിക്കുന്നിതാ    കരയിലേയ്ക്ക് 
അതിരില്ലാത്തതാം   കടല്‍ത്തിരകള്‍ 

        വിശാലമാം വീഥിയിലൂടെ ഗമയില്‍ ഗമിക്കുന്നോര്‍ 
       വയലേലകളില്‍            പണിചെയ്യുന്നോര്‍    
      യെന്ത്രങ്ങളോട്    മല്ലിടുന്നോര്‍  എല്ലാം  വിലപിക്കുന്നു      
       വൃഥാ   ജീവ         രക്ഷയ്ക്കായിന്നു  

വീട്ടുമുറ്റത്ത്‌  കളിക്കുന്ന കുഞ്ഞുങ്ങള്‍ 
വീടിന്നടയാലമല്ലാതെതുമില്ലാതെ     എങ്ങോ പോയ്മറഞ്ഞു 
നേടിയതാം അറിവുകളും  ആയുധങ്ങളും  വെറും 
നിഷ്ഫലമാകുമീ    നിമിഷങ്ങളില്‍  .
         
                            മനുഷ്യര്‍ തന്‍ തലയ്ക്കു  തലച്ചോറിനും മേലെ 
                            ചുരുട്ടിയടിക്കുന്നിതാ അലറും തിരകള്‍ 
                             കാന്നുന്നതെല്ലാമേ  കൊണ്ടുപോകും 
                             കണ്ണില്‍       കാരുന്ന്യമെതുമില്ലാതെ   
      
മരണം തന്‍ പിടിയിലമാരുന്നിതാ ജീവിതങ്ങള്‍ 
മരണത്തെ തോല്പ്പിക്കുന്നിതാ രക്ഷപെടുന്നോര്‍ 
മനുഷ്യര്‍ തന്‍ അഹം അസ്തമിക്കുന്നിതാ 
മരണമാം വിപത്തിന്‍     അവുഷധ      വീര്യം                    
   
                                  അഹമ്ഗരിക്കരുതേ    മനുഷ്യാ നീയിന്നു 
                                  അറിയുക നാമെത്ര    നിസ്സാരരെന്നു   
                                  ആശ്രയിക്കുനീയീ   ദൈവീക  ശക്തിയില്‍ 
                                   അതുമാത്രമാനുനിനക്കെക  രക്ഷ ................     


                                         ------------------------------
                                             ---------------------- 

                           
                             
       

ISRO GOLDEN ROCKET


ബഹിരാകാശ  വാരത്തോടനുബന്ധിച്ചു  നടത്തപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന  
കേരളത്തിലെ 10  സ്കൂളുകള്‍ക്ക് I S R O  ഏര്‍പ്പെടുത്തിയ  അവാര്‍ഡിന്  C M S SCHOOL   മൂന്നാം വര്‍ഷവും  

  അര്‍ഹരായി ..ശ്രീമതി  RACHEL P VARGHEESE   നേതൃത്വം  നല്‍കി.--- . HEADMASTER   _ ROY P CHANDY   അവാര്‍ഡു സ്വീകരിക്കുന്നു .
  











Sunday, March 13, 2011

ARATHI X A ഓര്‍മയുടെ പുസ്തകതാള്‍


ഓര്‍മയുടെ  പുസ്തകത്താല്‍ മറിച്ചു                 നോക്കവേ ആ കൊച്ചു പെണ്‍കിടാവ് പഴയകാലമോര്‍ത്തു പോയി .മറക്കാനാവാത്ത സ്കൂള്‍ ജീവിതവും ,കൂട്ടുകാരും ,പഴയ ഇടനാഴികകളും ഇന്ന്  ഓര്‍മ്മ മാത്രമായിരിക്കുന്നു.അന്നൊരു വൃചികമാസമായിരുന്നു . അവള്‍ പതിവുപോലെ ഉണര്‍ന്നു .പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം  സ്കൂളിലേയ്ക്ക് പുറപ്പെട്ടു. ആ യാത്രയില്‍ ഒരു കൂട്ടുകാരനെ കിട്ടി .അവനുമായി തന്റെ ദുഖങ്ങളും ,വേദനകളും പറയുമായിരുന്നു .അവനെ അച്ചു എന്നാണ് അവള്‍ വിളിച്ചിരുന്നത്‌ .അവന്‍ നൃത്തം ചെയുമായിരുന്നു .ഇതാണ് അവരെ തമ്മില്‍ അടുപ്പിച്ചത് ,. അവനു ഒരുപാട് ദുശ്ശീലങ്ങള്‍ ഉണ്ടായിരുന്നു .അവളുടെ സമീപനതാല്‍ അതൊക്കെ  അല്‍പ്പം മാറ്റുവാന്‍ സാധിച്ചു .ഒരു ഒഴിവു ദിവസം സംഗീത വിദ്യാലയത്തില്‍ ഒത്തുകൂടി .കളിച്ചും ചിരിച്ചും സമയം പോയതറിഞ്ഞില്ല . പക്ഷെ അവളറിയാതെ അവളുടെ ചിത്രം ഫോണില്‍ പകര്‍ത്തി . അവന്‍ അവളുടെ ചിത്രം ഇന്റര്‍ നെറ്റിലൂടെ പ്രചരിപ്പിച്ചു .

                                                 ഇതൊന്നും അവള്‍ അറിഞ്ഞില്ല ,ദിവസങ്ങള്‍ കടന്നുപോയി .അവള്‍ എല്ലാരുടെയും മുന്നില്‍ അപമാനിതയായി .അവള്‍ മാത്രം ഒന്നുമറിഞ്ഞില്ല. കൂട്ടുകാരുടെയും അധ്യാപകരൂടെയും മുന്നില്‍ പരിഹാസപാത്രമായി തീര്‍ന്നു .ആ കണ്ണീരിന്റെ ദിനങ്ങള്‍  അച്ചു  എന്ന മായാത്ത ദുസ്വപ്നം  പോലെ   നിറഞ്ഞു നിന്നു  . ....പിന്നീട് പകയുടെയും ,പ്രതികാരത്തിന്റെയും നാളുകളായിരുന്നു .

          നാളുകള്‍ക്കു ശേഷം അവള്‍ ഒരു സത്യം അറിഞ്ഞു . തന്റെ കൂടെ പഠിക്കുന്ന  ഒരു കുട്ടി ഉണ്ടാക്കിയ കള്ള കഥ ആയിരുന്നു . അന്ന് പെണ്ണ് എന്ന  വര്‍ഗതോട് അവള്‍ക്കു വെറുപ്പ്‌ തോന്നി .. തന്റ്റെ പ്രീയ കൂട്ടുകാരനെ വേരുതതോര്‍ത്തു  അവള്‍ ദുഖിച്ചു ....അവനോടു മാപ്പുചോതിക്കാന്‍  അവളാഗ്രഹിച്ചു .അച്ചു എങ്ങോ പോയിരുന്നു . .അവള്‍ ഇന്നും അവനായി കാത്തിരിക്കുന്നു ...................................... .     .

Thursday, March 10, 2011

kavitha ................jacobpjoseph


മധുരവും  കയിപ്പും നിറഞ്ഞൊരീ ജീവിതം  ,
ദുഖവും സുഖവും ചേര്‍ന്നതാണീ  ജീവിതം 
സുഖം മാത്രമായാല്‍ ജീവി തം വ്യര്‍ത്ഥം 
നിരാശതന്‍  നീര്‍ ചുഴി  യിലും ജീവിതം     വ്യര്‍ത്ഥം

ജീവിത യാത്രയില്‍ മുന്നോട്ടോടുന്നു നാം
തളരാതെ   ഏറെ ദൂരം  മുന്നോട്ടു  ഇനിയും
ജീവിതമൊരു ഗാനമാന്നതിന്‍    സ്വരം    
ശുദ്ധമായ്‌ പാടണം  നാമിന്നു .

  

ജീ വി  തം വൃഥാവായിതോന്നുമെന്നാകില്‍  
ജീവിക്കുന്നതിലെന്തു കാര്യം    
ജീവിക്കാന്‍  കിട്ടിയോരാനാല്‍ ഭാഗ്യത്തെ
ജീവിച്ചു തീര്‍ക്കേണം നാമിനി .

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Sunday, March 06, 2011


ഈ ബ്ലോഗിലേ യ്ക് അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും അയച്ചു തരുക* എസ് എസ് എല്‍ സീപരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ക്ക് ആശംസകള്‍.*

മധ്യ കേരള മഹായിടവക  ബിഷപ്പ് റൈറ്റ് റവ തോമസ്‌ k ഉമ്മന് കോളേജ് ഹൈ സ്കൂളിന്റെ ആശംസകള്‍